കോവിഡ്‌ നിയന്ത്രണം: ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകൾ റദ്ദാക്കി

കോവിഡ്‌ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി ശനി(15), ഞായർ (16) ദിവസങ്ങളിൽ 12 ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനിൽ നാലും പാലക്കാട് ഡിവിഷനിൽ എട്ടും ട്രെയിനുകളാണു റദ്ദാക്കിയതെന്നു റെയിൽവേ അധികൃതർ അറിയിച്ചു. [Read More]

കുനൂർ ഹെലികോപ്‌ടർ അപകടം,​ പിന്നിൽ അട്ടിമറിയില്ല,​ കാരണം വ്യക്തമാക്കി പ്രാഥമിക റിപ്പോർട്ട്

സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 14 പേരുടെ മരണത്തിന് ഇടയാക്കിയ കൂനൂർ ഹെലികോപ്ടർ അപകടത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അപകടത്തിന് കാരണം കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റം കാരണം കണക്കുകൂട്ടൽ തെറ്റുകയായിരുന്നു. അപകടത്തിന് പിന്നില്‍ അട്ടിമറിയോ യന്ത്രത്തകരാറോ അശ്രദ്ധയുമുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തലാണ് വ്യോമസേന പുറത്തുവിട്ടിരിക്കുന്നത്.

മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു, ഗ​വ​ർ​ണ​റു​ടെ പി​ണ​ക്കം മാ​റി

സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ വി​വാ​ദ​ത്തി​നു താ​ൽ​ക്കാ​ലി​ക ശ​മ​നം. അ​നു​ന​യ നീ​ക്ക​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​നെ ഫോ​ണി​ൽ വി​ളി​ച്ചു. ഗ​വ​ർ​ണ​റു​മാ​യി മു​ഖ്യ​മ​ന്ത്രി ര​ണ്ടു ത​വ​ണ ഫോ​ണി​ൽ സം​സാ​രി​ച്ചു. പി​ന്നീ​ടു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലെ ഉ​ന്ന​ത​നെ പ്ര​ത്യേ​ക ദൂ​ത​നാ​യി ഗ​വ​ർ​ണ​റു​ട​ടെ അ​ടു​ത്തേ​യ്ക്ക് അ​യ​ച്ചു ക​ത്തു കൈ​മാ​റി.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ദൃ​ശ്യ​ങ്ങ​ള്‍ കോ​ട​തി​യി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ ഹ​ർ​ജി മാ​റ്റി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ദൃ​ശ്യ​ങ്ങ​ള്‍ കോ​ട​തി​ക്ക് കൈ​മാ​റാ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ​എ​സ്പി ബൈ​ജു പൗ​ലോ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ ന​ട​ൻ ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി 20ന് ​വാ​ദം കേ​ള്‍​ക്കാ​നാ​യി മാ​റ്റി. ന​ടി​യെ ആ​ക്ര​മി​ച്ച് പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും ത​ന്നെ കു​ടു​ക്കാ​ൻ ഇ​ത് ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ആ​രോ​പി​ച്ചാ​ണ് ദി​ലീ​പ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് എം വി ജയരാജന്‍

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് എം വി ജയരാജന്‍. ഒരിക്കല്‍ കോടതി വിധിക്കെതിരെ ശുംഭന്‍ പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കിലും എല്ലാ കാലത്തും അതേ സമീപനം അല്ലെന്നും ജയരാജന്‍ പ്രതികരിച്ചു. കെ റെയില്‍ പദ്ധതിയോടനുബന്ധിച്ച് സാമൂഹിക ആഘാത പഠനത്തിന് മുന്നോടിയായിട്ടുള്ള കല്ലിടല്‍ മാത്രമാണ് നടന്നതെന്നും ജയരാജന്‍ പറഞ്ഞു. മാടായിപ്പാറയിലൂടെ തന്നെ കെ റെയില്‍ പാത പോകുമെന്ന് തീരുമാനമായിട്ടില്ല. മാടായിപ്പാറയിലെ വയല്‍ക്കിളികള്‍ സിപിഎം കിളികളായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.