ആഗോള പട്ടിണി സൂചികയിൽ ഇന്ത്യക്ക് 101-ാം സ്ഥാനം; മുന്നിൽ സോമാലിയ അടക്കം 15 രാജ്യങ്ങൾ മാത്രം

116 രാജ്യങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ 107 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു. സോമാലിയ അടക്കം 15 രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയെക്കാൾ മോശം സാഹചര്യത്തിലുള്ളത്. പാപ്പുവ ന്യൂഗിനിയ, അഫ്ഗാനിസ്ഥാൻ, നൈജീരിയ, കോംഗോ, മൊസാംബിക്, സിയേറ ലിയോൺ, തിമോർ ലെസ്‌തെ, ഹെയ്തി, ലൈബീരിയ, മഡഗാസ്‌കർ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഛാഡ്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, യെമൻ, സോമാലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ മുന്നിലുള്ളത്.

തായ് വാനില്‍ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ് കത്തിയെരിഞ്ഞു, 46 പേര്‍ വെന്തുമരിച്ചു

തായ് വാനിലെ കാവോസിയൂങ്ങിലെ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 46 പേര്‍ മരിച്ചു. തായ് വാന്‍ ന്യൂസ് അനുസരിച്ച് 41 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ബുധനാഴ്ച രാത്രിയാണ് കാഹോസിയുങ്ങിന്റെ യാന്‍ചെംഗ് ജില്ലയിലെ ചെങ് ജോങ് ചെങ് കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. കാവോസിയുംഗ് സിറ്റി അഗ്‌നിശമന വകുപ്പിന് രാവിലെ 7 മണിയോടെ തീ അണയ്ക്കാന്‍ കഴിഞ്ഞു. 32 പേര്‍ സംഭവസ്ഥലത്ത് മരിച്ചു. 41 പേര്‍ക്ക് ചെറിയ പരിക്കുകള്‍ സംഭവിച്ചു. ഈ കെട്ടിടത്തില്‍ താമസക്കാരെ കൂടാതെ വാണിജ്യ സ്ഥാപനങ്ങളുമുണ്ട്.

പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്‌ജ്യോത് സിങ് സിദ്ദു തുടരും

പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു തുടരും. സിദ്ദുവിന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്റ് തള്ളുകയായിരുന്നു. ഹൈക്കമാന്റ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് നവജ്യോത് സിങ് സിദ്ദു പറഞ്ഞു. സിദ്ദുവിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു എന്നും പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു. നവ്‌ജ്യോത് സിങ് സിദ്ദു ഇന്ന് ഹൈക്കമാന്റ് നേതാക്കളുമായി ദില്ലിയില്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് രാജി സംബന്ധിച്ച് അന്തിമതീരുമാനമായിരിക്കുന്നത്.

യു.പി പൊലീസ് അറസ്റ്റ് ചെയ്ത നാല് മലയാളികൾക്ക് ജാമ്യം

ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മൂന്നു സ്ത്രീകളും ഒരു കുട്ടിയുമടക്കം നാല് മലയാളികൾക്ക് ജാമ്യം ലഭിച്ചു. ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിന്റെ സമയപരിധി കഴിഞ്ഞുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന മലയാളികളായ പോപുലർ ഫ്രണ്ട് പ്രവർത്തകർ അൻഷാദ് ബദറുദ്ദീൻ, ഫിറോസ് എന്നിവരെ സന്ദർശിക്കാൻ എത്തിയവരെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. അൻഷാദിന്റെ മാതാവ് നസീമ, ഭാര്യ മുഹ്‌സിന, ഏഴ് വയസുള്ള മകൻ അതിഫ് മുഹമ്മദ്, ഫിറോസിന്റെ മാതാവ് ഹലീമ എന്നിവരെയാണ് അറസ്റ്റ് ചെയ്തതിരുന്നത്.

“യു​ദ്ധ​സ​മ​യ​ത്ത് രാ​ജ്യ​ത്തെ മു​ന്നി​ൽ നി​ന്ന് ന​യി​ച്ചു’: ഇ​ന്ദി​ര​യെ പു​ക​ഴ്ത്തി രാ​ജ്നാ​ഥ് സിം​ഗ്

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യെ പു​ക​ഴ്ത്തി കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഇ​ന്ദി​ര യു​ദ്ധ​സ​മ​യ​ത്തും രാ​ജ്യ​ത്തെ മു​ന്നി​ൽ നി​ന്ന് ന​യി​ച്ചു​വെ​ന്നാ​ണ് രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞ​ത്. 1971ലെ ​പാ​ക് യു​ദ്ധ​ത്തി​ലെ ഇ​ന്ദി​ര​യു​ടെ നേ​തൃ​പാ​ട​വം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ സ്ത്രീ​ശ​ക്തി​യു​മാ​യി യോ​ജി​ച്ച്‌ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​യ്ക്ക് ന​ല്ല അ​നു​ഭ​വ പാ​ര​മ്പ​ര്യ​മാ​ണു​ള്ള​ത്. രാ​ജ്യ സു​ര​ക്ഷ​യു​ടേ​യും രാ​ഷ്ട്ര നി​ർ​മാ​ണ​ത്തി​ന്‍റെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്ത്രീ​ക​ളു​ടെ സം​ഭാ​വ​ന​ക​ൾ അം​ഗീ​ക​രി​ക്കു​ക​യും അ​വ എ​ടു​ത്ത് പ​റ​യേ​ണ്ട​തു​മാ​ണ്.