കൊച്ചിയില്‍ വീണ്ടും മയക്കുമരുന്നു വേട്ട; ഐടി കമ്പനി മാനേജരടക്കം ഏഴു പേര്‍ പിടിയില്‍

ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്പ്പന നടത്തി വന്നിരുന്ന സംഘം പിടിയില്‍. തൃക്കാക്കാര മില്ലുപടിയില്‍ വടകക്കെടുത്ത ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് വിവധ ജില്ലകളിലെ ഐടി പ്രൊഫഷനലുകള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ മയക്കുമരുന്നു വില്പ്പന നടത്തി വന്നിരുന്ന സംഘമാണ് തൃക്കാക്കര പൊലീസിന്റേയും കൊച്ചി സിറ്റി ഡാന്‍സാഫ് ടീമിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്.