ഇൻറർനെറ്റ് കോളിംഗ് നിയന്ത്രണം; ട്രായ്‌യുടെ നിർദ്ദേശം തേടി ടെലികോം വകുപ്പ്

രാജ്യത്തെ സൗജന്യ ഇന്റർനെറ്റ് കോളിംഗ് ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട്. വാട്ട്‌സ്ആപ്പ്, സിഗ്നൽ, ഗൂഗിൾ മീറ്റ് തുടങ്ങിയ ആപ്പുകളുടെ സൗജന്യ ഇന്റർനെറ്റ് കോളിംഗ് നിയന്ത്രിക്കുന്നതിൽ ടെലികോം വകുപ്പ് ട്രായ്‌യുടെ നിർദ്ദേശം തേടി. ഇൻറർനെറ്റ് കോളിംഗ് സംബന്ധിച്ച 2008 ലെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാർശ കഴിഞ്ഞ ആഴ്ച ടെലികോം വകുപ്പ് (DoT) അവലോകനത്തിനായി വീണ്ടും അയച്ചു.

ട്വിറ്റര്‍ മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തലുകള്‍ തന്റെ പിന്‍മാറ്റം ശരിവെക്കുന്നു- മസ്‌ക്

ട്വിറ്ററിലെ മുന്‍ ജീവനക്കാരനായ പീറ്റര്‍ മഡ്ജ് സാറ്റ്‌കോയുടെ വെളിപ്പെടുത്തലുകള്‍ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള 4400 കോടി ഡോളറിന്റെ കരാറില്‍ നിന്ന് പിന്‍മാറാനുള്ള തന്റെ തീരുമാനത്തെ ശരിവെക്കുന്നതാണെന്ന് ഇലോണ്‍ മസ്‌ക്. യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ നല്‍കിയ പുതിയ കത്തിലാണ് മസ്‌കിന്റെ നിയമകാര്യ സംഘം സാറ്റ്‌കോയുടെ ആരോപണങ്ങളും ചൂണ്ടിക്കാണിച്ചത്.

ദീപാവലിയോടെ ജിയോ 5ജി എത്തും; രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ അംബാനി

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 45-ാമത് വാർഷിക പൊതുയോഗം ആരംഭിച്ചു. ദീപാവലിയോടെ മെട്രോ നഗരങ്ങളിൽ ജിയോ 5ജി സേവനങ്ങൾ നൽകുമെന്ന് അംബാനി വ്യക്തമാക്കി. കൂടതെ 5ജിക്ക് വേണ്ടി ജിയോ രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു.

ട്വിറ്ററിനും ഐആർസിടിസിക്കും ശശി തരൂർ അധ്യക്ഷനായ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ നിർദേശം

മൈക്രോ ബ്ലോംഗിങ് നെറ്റ്‌വർക്കായ ട്വിറ്ററിന്റെയും റെയിൽവേ ടിക്കറ്റ് ബുക്കിങ് സൈറ്റായ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെയും പ്രതിനിധികൾ പാർലമെന്റിന്റെ ഐടി സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ നിർദേശം. ശശി തരൂർ എംപി അധ്യക്ഷനായ മൂന്നംഗ സമിതിക്ക് മുന്നിൽ ഇന്ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.പൗരൻമാരുടെ ഡാറ്റ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച വിഷയത്തിലാണ് ഇരു കമ്പനികളോടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.മാനേജ്‌മെന്റുമായി ബന്ധപ്പെട്ടാണ് ട്വിറ്ററിനെ പ്രധാനമായും ചോദ്യം ചെയ്യുന്നത്.

രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12 ന് ആരംഭിക്കും; പ്രഖ്യാപിച്ച് കേന്ദ്രം

രാജ്യത്ത് ഒക്ടോബർ 12ന് 5ജി സേവനം നൽകി തുടങ്ങുമെന്ന് എന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പറഞ്ഞു. “5G സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുകയാണ്, ടെലികോം ഓപ്പറേറ്റർമാർ അതിനായി പ്രവർത്തിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഒക്ടോബർ 12-നകം 5ജി സേവനങ്ങൾ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ വ്യാപിപ്പിക്കും” ടെലികോം മന്ത്രി പറഞ്ഞു.