കോമൺവെൽത്ത് ഗെയിംസ്; വിജയികൾക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു

കോമൺവെൽത്ത് ഗെയിംസിൽ വിജയികളായവർക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണ്ണം നേടിയ മലയാളികൾക്ക് 20 ലക്ഷം രൂപയും വെള്ളി നേടിയവർക്ക് 10 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം. ചെസ് ഒളിംപ്യാഡ് ജേതാക്കൾക്കും സമ്മാനം പ്രഖ്യാപിച്ചു. നിഹാൽ സരിന് 10 ലക്ഷവും എസ്.എൽ.നാരായണന് അഞ്ചു ലക്ഷം രൂപയും വിജയികൾക്ക് സർക്കാർ ജോലി നൽകും.

ഏഷ്യാ കപ്പിന് ഇന്ന് കൊടിയേറ്റം, ശ്രീലങ്കയും അഫ്‌ഗാനും മുഖാമുഖം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിന് ഇന്ന് തുടക്കമാകും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ശ്രീലങ്കയും അഫ്‌ഗാനിസ്ഥാനും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. നാളെയാണ് ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ പോരാട്ടം. ഇനിയുള്ള രണ്ടാഴ്ച യുഎഇയെ ചൂട് പിടിപ്പിക്കുക ഏഷ്യാ കപ്പിൻറെ പോരാട്ട കാഴ്ചകളാകും. ആറ് ടീമുകളാണ് കപ്പ് ലക്ഷ്യമിട്ട് മത്സരിക്കുക. ഇതിൽ ഇന്ത്യയും പാകിസ്ഥാനും ഹോങ്കോംഗും എ ഗ്രൂപ്പിൽ വരും. ശ്രീലങ്കയും ബംഗ്ലദേശും അഫ്ഗാനും ബി ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം സൂപ്പർ […]

പരിശീലക സ്ഥാനത്തുനിന്ന് കുംബ്ലെയെ പുറത്താക്കി പഞ്ചാബ് കിംഗ്സ്

പരിശീലക സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെയെ പുറത്താക്കി പഞ്ചാബ് കിംഗ്സ്. കുംബ്ലെയുമായി കരാർ പുതുക്കേണ്ടതില്ലെന്ന് ഫ്രാഞ്ചൈസി തീരുമാനിച്ചു. 2020 മുതൽ പഞ്ചാബ് കിംഗ്സിനൊപ്പമുള്ള കുംബ്ലെയുടെ പരിശീലനം വിമർശിക്കപ്പെട്ടിരുന്നതാണ്. കുംബ്ലെ പുറത്തായ ഒഴിവിൽ ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റൻ ഓയിൻ മോർഗൻ പരിശീലക സ്ഥാനത്തെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ, ഇതിൽ വ്യക്തതയില്ല. കുംബ്ലെ പരിശീലകനായതിനു ശേഷം ഒരിക്കൽ പോലും പഞ്ചാബ് കിംഗ്സിന് പ്ലേ ഓഫിലെത്താൻ സാധിച്ചിരുന്നില്ല.

അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ താൽക്കാലിക ഭരണസമിതി പിരിച്ചുവിട്ടു

ആൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്) കേസിൽ സുപ്രിംകോടതിയുടെ നിർണായക ഉത്തരവ്. ഫെഡറേഷൻ ഭരണത്തിനായി രൂപീകരിച്ച സമിതി കോടതി പിരിച്ചുവിട്ടു. ഭരണചുമതല ആക്ടിങ് സെക്രട്ടറി ജനറലിനു നൽകി. ഫേഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരാഴ്ച നീട്ടുകയും ചെയ്തിട്ടുണ്ട്. ഫിഫാ നിരോധനം ഒഴിവാക്കാനുള്ള ആദ്യപടിയാണ് ഇതെന്നാണ് അറിയാൻ കഴിയുന്നത്. അസോസിയേഷനിൽ പുറത്തുനിന്നുള്ള കൈകടത്തലുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഫിഫയിൽനിന്ന് എ.ഐ.എഫ്.എഫിനെ ഈ മാസം 15ന് ഫിഫ സസ്‌പെൻഡ് ചെയ്തിരുന്നു.

ഏഷ്യാ കപ്പിന് മുമ്പ് പാകിസ്ഥാന് ഇരുട്ടടി; സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി പുറത്ത്

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് മുമ്പ് കനത്ത തിരിച്ചടി നേരിട്ട് പാകിസ്ഥന്‍. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിന് മുമ്പേ പുറത്തായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ മെഡിക്കല്‍ ടീം നാല് മുതല്‍ ആറ് ആഴ്‌ച വരെ വിശ്രമമാണ് ഷഹീന്‍ ഷാ അഫ്രീദിക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിന് പുറമെ ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയും താരത്തിന് നഷ്‌ടമാകും.