ഇന്ത്യയിൽ ആളുകൾ അന്ധമായി ആൻറിബയോട്ടിക്കുകൾ കഴിക്കുന്നു

രാജ്യത്ത് കൊറോണ കാലഘട്ടത്തിന് മുമ്പും ശേഷവും ആളുകൾ അന്ധമായി ആൻറിബയോട്ടിക്കുകൾ കഴിക്കുന്നതായി കണ്ടെത്തൽ. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അസിത്രോമൈസിൻ ആണ്. പല മരുന്നുകളും ഡ്രഗ് റെഗുലേറ്ററിന്റെ അംഗീകാരം പോലും നേടിയിട്ടില്ല എന്നതാണ് ആശ്ചര്യകരമായ കാര്യം. പ്രശസ്ത ആരോഗ്യമേഖലാ ജേണലായ ലാൻസെറ്റിന്റെ തെക്കുകിഴക്കൻ ഏഷ്യയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

രാജ്പഥിന്റെ പേര് മാറ്റി; നാളെ ഔദ്യോഗികമായി പ്രധാനമന്ത്രി പേര് പ്രഖ്യാപിക്കും

ദില്ലിയിലെ രാജ്‍പഥിന്റെ പേരിൽ മാറ്റം. കർത്തവ്യ പഥ് എന്ന പേര് ന്യൂഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷന്‍ ചേര്‍ന്ന പ്രത്യേക യോഗം അംഗീകരിച്ചു. ഇന്ന് പ്രത്യേക യോഗം ചേർന്നാണ് പുനർനാമകരണം സംബന്ധിച്ച തീരുമാനമെടുത്തത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.നാളെയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കി നവീകരിച്ച രാജ്‍പഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്.

അത്താഴമുണ്ടാക്കിയില്ല, ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് 72-കാരന്‍

അത്താഴമുണ്ടാക്കാതിരുന്ന ഭാര്യയെ 72-കാരന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ദെഹ്റാദൂണ്‍ ദാലന്‍വാല സ്വദേശിയും ഹോട്ടലുടമയുമായ രാംസിങ്ങാണ് ഭാര്യ ഉഷാദേവി(53)യെ കൊലപ്പെടുത്തിയത്.

വായു മലിനീകരണം; ഡൽഹിയിൽ പടക്ക നിരോധനം തുടരും

ഡൽഹിയിൽ പടക്ക നിരോധനം ഈ വർഷവും തുടരും. ദീപാവലിക്ക് പടക്കങ്ങളുടെ ഉൽപ്പാദനവും വിൽപ്പനയും ഉപയോഗവും പൂർണമായി നിരോധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. 2023 ജനുവരി 1 വരെ ഈ നിയന്ത്രണം തുടരും.

കല്‍ക്കരി അഴിമതി കേസ്; പശ്ചിമബംഗാള്‍  നിയമ മന്ത്രിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്‌

കല്‍ക്കരി അഴിമതി കേസില്‍ പശ്ചിമ ബംഗാള്‍ നിയമ മന്ത്രി മൊലായ് ഗഡകിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. കൊല്‍ക്കത്ത ലെയ്ക്ക് ഗാര്‍ഡന്‍, പശ്ചിമ ബര്‍ദമാന്‍ ജില്ല, അസന്‍സോല്‍ എന്നിവിടങ്ങളിലെ മൂന്ന് വീടുകളിലടക്കം ആറിടങ്ങളിലാണ് റെയ്ഡ്. റെയ്ഡില്‍ സിബിഐ സംഘത്തിനൊപ്പം കേന്ദ്രസേനകളും, വനിതാ ഉദ്യോഗസ്ഥരുമുണ്ട്. കല്‍ക്കരി ഇടപാടില്‍ മൊലായ് ഗഡക് ഉള്‍പ്പെട്ടതിന്റെ തെളിവ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതിലാണ് പരിശോധനയെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ പിടിഐ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.