ഷോർട് ന്യൂസ് താൽക്കാലികമായി നിർത്തലാക്കുന്നു

ഏതാനും വർഷങ്ങളായി ലോകമെമ്പാടുമുള്ള വാർത്തകൾ ചുരുക്ക രൂപത്തിലാക്കി എളുപ്പത്തിൽ വായിച്ചെടുക്കാൻ പാകത്തിൽ നിങ്ങളിലേക്കെത്തിച്ചിരുന്ന ഷോർട് ന്യൂസ് സർവീസ് നിർത്തലാക്കാൻ തീരുമാനിച്ച വിവരം നിങ്ങളെ വ്യസന സമേതം അറിയിക്കുന്നു… ഈ കാലമത്രയും ഞങ്ങളോട് സഹകരിച്ച എല്ലാവര്ക്കും നന്ദി. ലൈവ് ന്യൂസ് ചാനലുകൾ തുടർന്നും ഞങ്ങളുടെ ആപ്പിൽ ലഭ്യമായിരിക്കും. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു…

ഇന്ത്യയിൽ ആളുകൾ അന്ധമായി ആൻറിബയോട്ടിക്കുകൾ കഴിക്കുന്നു

രാജ്യത്ത് കൊറോണ കാലഘട്ടത്തിന് മുമ്പും ശേഷവും ആളുകൾ അന്ധമായി ആൻറിബയോട്ടിക്കുകൾ കഴിക്കുന്നതായി കണ്ടെത്തൽ. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അസിത്രോമൈസിൻ ആണ്. പല മരുന്നുകളും ഡ്രഗ് റെഗുലേറ്ററിന്റെ അംഗീകാരം പോലും നേടിയിട്ടില്ല എന്നതാണ് ആശ്ചര്യകരമായ കാര്യം. പ്രശസ്ത ആരോഗ്യമേഖലാ ജേണലായ ലാൻസെറ്റിന്റെ തെക്കുകിഴക്കൻ ഏഷ്യയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് കെ.കെ ശൈലജ; തീരുമാനം പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന്

മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് അവാര്‍ഡ് നിരാകരിക്കാനുള്ള തീരുമാനം. പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന് കെ കെ ശൈലജയോട് പാര്‍ട്ടി നിര്‍ദേശിച്ചു. നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കെ കെ ശൈലജയെ പുരസ്‌കാരത്തിന് പരിഗണിച്ചത്. നിപ, കൊവിഡ് പ്രതിരോധം കൂട്ടായ ഇടപെടലിന്റെ ഭാഗമാണെന്ന് ശൈലജ എംഎല്‍എ അവാര്‍ഡ് നല്‍കുന്ന ഫൗണ്ടേഷന് മറുപടി നല്‍കി.

ശിശുമരണമുണ്ടായാല്‍ കേന്ദ്രസര്‍ക്കാരിലെ വനിതാ ജീവനക്കാര്‍ക്ക് പ്രത്യേക പ്രസവാവധി

പ്രസവത്തോടെ കുഞ്ഞ് മരിക്കുന്ന വനിതാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക പ്രസവാവധി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 60 ദിവസമാണ് പ്രസവാവയധിയായി നല്‍കുക. കുഞ്ഞിന്റെ മരണം അമ്മയുടെ മാനസിക അവസ്ഥയില്‍ സ്വാധീനം ചെലുത്തുന്നതിനാലാണ് തീരുമാനം. കുഞ്ഞ് ജനന സമയത്ത് തന്നെ മരണപ്പെടുകയോ 28 ആഴ്ചകള്‍ക്കുള്ളില്‍ മരണപ്പെടുകയോ ചെയ്യുമ്പോഴാണ് അമ്മയ്ക്ക് 60 ദിവസം അവധി ലഭിക്കുക. പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് മന്ത്രാലയമാണ് ഉത്തരവിറക്കിയത്.

പേ വിഷബാധ; വാക്സിൻ നിലവാരത്തെ കുറിച്ച് അന്വേഷണം നടത്താതെ ആരോഗ്യ വകുപ്പ് 

പേവിഷബാധമൂലമുള്ള മരണങ്ങൾ കൂടുമ്പോഴും ആരോഗ്യവകുപ്പിന് അലംഭാവം. വാക്സിന്‍റെ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് തീരുമാനമെടുത്തില്ല. മരണങ്ങളെ പറ്റി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും വിദഗ്ധസമിതി ആയില്ല.പട്ടികളുടെ ആക്രമണം കൂടുന്നതും പേവിഷ വാക്സിനെടുത്തിട്ടും ആളുകൾ മരിക്കുന്നതും പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയമായി ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയും ആശങ്കയേറ്റെടുത്തത്.