ഹരിയാനയിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഹരിയാനയിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. സുഖ്ബീർ സിംഗ് എന്ന 52 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. വ്യഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. വസ്ത്ര വ്യാപാര ശാലയിൽവെച്ച് അഞ്ചംഗ സംഘം സുഖ്ബീറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഖ്ബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ബിജെപി സോന മാർക്കറ്റ് യൂണിറ്റ് മുൻ വൈസ് പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുഖ്ബീർ സിംഗ്. കൂടാതെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ അടുത്ത അനുയായി കൂടിയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

16-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കുപ്രസിദ്ധ മോഷ്ടാവ് പ്രാവ് നൗഷാദ് പിടിയില്‍

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി നിരവധി മോഷണ ക്കേസുകളിലുള്‍പ്പെട്ടയാള്‍. കൊല്ലം, കൊട്ടാരക്കര പത്തടി നൗഷാദ് മന്‍സിലില്‍ മുജീബെന്നും പ്രാവ് നൗഷാദെന്നും വിളിക്കുന്ന ബി.നൗഷാദ് (38) ആണ് പിടിയിലായത്. തിരുവനന്തപുരം ജില്ലയില്‍ സ്ത്രീയോടൊപ്പം താമസിച്ചിരുന്ന ഇയാള്‍ അവരുടെ പതിനാറുവയസ്സുള്ള മകളെ പീഡിപ്പിക്കുകയായിരുന്നു.നാഗര്‍കോവിലില്‍ നിന്നുമെത്തിയ ഇയാളെ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഓരോ ദിവസവും 82 കൊലപാതകങ്ങള്‍; രാജ്യത്ത് കഴിഞ്ഞവര്‍ഷം ജീവന്‍ നഷ്ടമായത് 30,132പേര്‍ക്ക്

രാജ്യത്ത് കഴിഞ്ഞവർഷം ഓരോ ദിവസവും ശരാശരി 82 കൊലപാതകങ്ങൾ വീതം നടന്നെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ. ഓരോ മണിക്കൂറും 11ൽ കൂടുതൽ തട്ടിക്കൊണ്ടുപോകൽ വീതം നടന്നു. ഒരു ലക്ഷം ജനസംഖ്യയിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത് ജാർഖണ്ഡിലാണ്. തട്ടിക്കൊണ്ടുപോകൽ ഏറ്റവും കൂടുതൽ നടക്കുന്നത് രാജ്യതലസ്ഥാനമായ ഡൽഹിയിലാണെന്ന് എൻസിആർബിയുടെ ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.

മണപ്പുറം ഫിനാന്‍സ് ഉദയ്പൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച; തോക്കുചൂണ്ടി അഞ്ചംഗസംഘം 24 കിലോ സ്വര്‍ണം കവര്‍ന്നു

മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന്‍ ഉദയ്പൂര്‍ ശാഖയില്‍ 24 കിലോ സ്വര്‍ണം കൊള്ളയടിച്ചു. തോക്കുമായെത്തിയ അഞ്ചംഗം സംഘമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണത്തിന് പുറമേ 10 ലക്ഷം രൂപയും സംഘം കൊള്ളയടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ഉദയ്പൂര്‍ എസ്പി അറിയിച്ചു. പ്രതികള്‍ കവര്‍ച്ചയ്‌ക്കെത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.

കേരളത്തില്‍ ആത്മഹത്യാനിരക്കും ഹൃദയാഘാതമരണങ്ങളും കൂടി; ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്

ഹൃദയാഘാതമരണങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുന്നതായി ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. 2021 ല്‍ 3,872 പേരാണ് ഹൃദയാഘാതംകാരണം മരിച്ചത്. 2020 ല്‍ ഇത് 3,465 ആയിരുന്നു. ഹൃദയാഘാതമരണങ്ങളില്‍ രാജ്യത്ത് കേരളം രണ്ടാം സ്ഥാനത്താണ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ – 10,489. ഗുജറാത്ത് (2,949), കര്‍ണാടകം (1,754), മധ്യപ്രദേശ് (1,587), തമിഴ്നാട് (1,274), രാജസ്ഥാന്‍ (1,215), എന്നിവയാണ് തൊട്ടുപിന്നില്‍. എറ്റവും കുറവ് അരുണാചല്‍പ്രദേശിലാണ് -ഒമ്പത്.