ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായി ഗൗതം അദാനി

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായി ഗൗതം അദാനി. ബ്ലൂംബർഗ് ബില്യണെയർ ഇൻഡെക്‌സ് പട്ടികയിലാണ് അദാനി മൂന്നാം സ്ഥാനത്ത് എത്തിയത്. ലൂയിസ് വുടാൻ സ്ഥാപകനെ പിന്തള്ളിയാണ് അദാനി ധനികരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയത്.137.4 ബില്യൺ ഡോളർ ആസ്ഥിയുള്ള അദാനി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനും സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കിനും പിന്നിലാണ്.91.9 ബില്യൺ ഡോളറുമായി പതിനൊന്നാം സ്ഥാനത്താണ് മുകേഷ് അംബാനി.

ദീപാവലിയോടെ ജിയോ 5ജി എത്തും; രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ അംബാനി

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 45-ാമത് വാർഷിക പൊതുയോഗം ആരംഭിച്ചു. ദീപാവലിയോടെ മെട്രോ നഗരങ്ങളിൽ ജിയോ 5ജി സേവനങ്ങൾ നൽകുമെന്ന് അംബാനി വ്യക്തമാക്കി. കൂടതെ 5ജിക്ക് വേണ്ടി ജിയോ രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു.

സെബിയുടെ അംഗീകാരം ആവശ്യമില്ലെന്ന് അദാനി, വേണമെന്ന് എന്‍ഡിടിവി: തര്‍ക്കം കോടതിയിലേയ്ക്ക്

എന്‍ഡിടിവിയെ ഏറ്റെടുക്കാന്‍ അദാനിക്ക് കഴിയില്ലെന്നും എന്നാല്‍ അതിന് തടസ്സമില്ലെന്നും വാദങ്ങള്‍ ഉന്നയിച്ച് പ്രണോയ് റോയും ഗൗതം അദാനിയും. എന്‍ഡിടിവിയുടെ സ്ഥാപകര്‍ക്ക് സെബി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള നീക്കത്തിന് തടസ്സമാവില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്. ഓഹരികള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ സെബിയുടെ വിലക്കുണ്ടെന്നും അതുകൊണ്ട് ഇടപാടിന് സെബിയുടെ അനുമതി ആവശ്യമാണെന്നും കാണിച്ച് എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയും രാധിക റോയും അദാനിയുടെ നീക്കം തടയാന്‍ കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നു.

ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ്, 22 പേർ അറസ്റ്റിൽ, ലക്ഷങ്ങൾ പിടിച്ചെടുത്തു

ചൈനീസ് ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ദില്ലിയിൽ വ്യാപക അറസ്റ്റ്. 22 പേരെ അറസ്റ്റ് ചെയ്ത ദില്ലി പൊലീസ് ഇവരിൽ നിന്നും നാല് ലക്ഷം രൂപയും പടികൂടി. കർണാടക, മഹാരാഷ്ട്ര ,യു പി എന്നിവിടങ്ങിൽ നടത്തിയ റെയിഡിന് പിന്നാലെയാണ് ദില്ലിയിലും പരിശോധനയും അറസ്റ്റും ഉണ്ടായത്.

സാധാ ഫോണുകളുടെ വില കുത്തനെ ഉയരും; പൊതു ചാർജർ നയം വരുന്നു

പൊതുചാർജർ നയം സ്വീകരിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി എല്ലാ മൊബൈൽ ഫോണുകൾക്കും ഗാഡ്ജറ്റുകൾക്കും മറ്റ് പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വൈകാതെ പൊതു ചാർജർ നയം നടപ്പാക്കിയേക്കും. ഇത് സംബന്ധിച്ച പഠനം നടത്താൻ കേന്ദ്രസർക്കാർ ഉടൻ തന്നെ വിദഗ്ധ ഗ്രൂപ്പുകളെ നിയോഗിക്കും. പൊതുചാർജർ സംബന്ധിച്ച നയത്തിന് യൂറോപ്യൻ യൂണിയൻ ഇതിനോടകം അംഗീകാരം നൽകി കഴിഞ്ഞു. ഇ വേസ്റ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം ഉപഭോക്താക്കളെ ചെലവ് ചുരുക്കാൻ സഹായിക്കുക കൂടിയാണ് നയത്തിന്റെ ലക്ഷ്യം.